Vella Puthappikkunnavar
Vella Puthappikkunnavar

Vella Puthappikkunnavar

  • Price : 172.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

യുദ്ധവും വംശീയ വെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവർഗീയതയും നരകതുല്യമാക്കി മാറ്റിയ സമകാലിക ഇറാഖിലെ ജവാദ് കാസിം എന്ന കലാകാരന്റെ ദുരന്തകഥയാണിത്. ബാഗ്ദാദിലെ കാസിമിയ്യയിൽ മൃതദേഹങ്ങൾ കുളിപ്പിച്ച് വെള്ള പുതപ്പിക്കുന്ന തൊഴിൽ പാരമ്പര്യമായി ചെയ്യുന്ന ശിയാ കുടുംബത്തിലെ യുദ്ധം ബാക്കി വെച്ച ഒരേയൊരു ആൺതരിയാണയാൾ. എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിട്ടും മരണം അയാളെ അതിന്റെ കുളിപ്പുരക്കുള്ളിൽ തളച്ചിടുന്ന. യുദ്ധശേഷിപ്പുകളുമായി അവിടേക്കു കടന്നെത്തുന്ന മൃതദേഹങ്ങൾ കഴുകുന്ന വെള്ളം ഒഴുകിയെത്തുന്നത് സമീപത്തുള്ള മാതളച്ചുവട്ടിലേക്കാണ്. ജവാദിന്റെ മോഹങ്ങളും ദുഃഖങ്ങളും പേടിസ്വപ്നങ്ങളുമടങ്ങുന്ന ലോകത്തെ അറിയുന്നത് ആ മാതളമരത്തിനു മാത്രം.